‘എലിപ്പനി വിഷയം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കാനാണ്? രോഗം പടര്‍ന്നു പിടിക്കുന്നത് സാധാരണഗതിയില്‍ ഉണ്ടാവുന്ന ഒരു സംഭവമാണ്. എല്ലാവര്‍ഷവും അത് ഉള്ളതാണ്. പക്ഷെ ഈ വര്‍ഷവും ഉണ്ടായിരിക്കുന്നു. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഈ പ്രാവശ്യം കുറവാണ്. ഞാന്‍ കണക്കുകള്‍ പറയാന്‍വേണ്ടി പറയുന്നതല്ല. ഒരു നാലഞ്ചുവര്‍ഷക്കാലത്തെ കണക്കുകള്‍ എന്റെടുത്തുണ്ട്. അതുവച്ചു പരിശോധിച്ചു നോക്കിയാല്‍ കഴിഞ്ഞകുറേ വര്‍ഷത്തെക്കാള്‍ കുറവാണ് പനി കാരണം മരിച്ചവരുടെ എണ്ണം.’