തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട കമ്മറ്റിയുടെ ഉത്തരവുകള്‍ തുടര്‍ച്ചയായി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ കമ്മറ്റിക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. അടുത്ത വര്‍ഷത്തോടെ സ്വാശ്രയ കോളജ് പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.