എഡിറ്റര്‍
എഡിറ്റര്‍
ഐ.എഫ്.എഫ്.കെയില്‍ നടക്കുന്നത് നിലവാരമില്ലാത്ത ഓപ്പണ്‍ ഫോറം: അടൂര്‍ ഗോപാലകൃഷ്ണന്‍
എഡിറ്റര്‍
Saturday 24th November 2012 11:18am

ഗോവ: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ(ഐ.എഫ്.എഫ്.കെ) ഓപ്പണ്‍ഫോറത്തിന് വേണ്ടത്ര നിലവാരം ഇല്ലെന്ന് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

വര്‍ഷങ്ങളായി പരസ്പരം അധിക്ഷേപം പറയാനുള്ള ഒരു വേദിയായി ഐ.എഫ്.എഫ്.കെയിലെ ഓപ്പണ്‍ ഫോറം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

തിരുവനന്തപുരത്തെ ഓപ്പണ്‍ഫോറം അധഃപതിച്ച് കഴിഞ്ഞു. ക്രിയാത്മകമായ ഒരു ചര്‍ച്ചയും അവിടെ നടക്കുന്നതായി തോന്നുന്നില്ല. ചില കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം അധിക്ഷേപിക്കാനുള്ള ഒരവസരമായി അതു മാറിക്കഴിഞ്ഞു.

ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുന്നവര്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുക. ആ ഭാഷയില്‍ ശക്തമായി ചീത്ത വിളിക്കാന്‍ വരുന്നവരുടെ എണ്ണം കുറയും. അപ്പോള്‍ ഓപ്പണ്‍ഫോറം കുറേകൂടി മാന്യമാകും. അതല്ലാതെ വേറെന്തു ചെയ്യാന്‍. ഒരു വഴിയും കാണുന്നില്ല. അത്ര മാത്രം അധഃപതനം വന്നുകഴിഞ്ഞു.- അടൂര്‍ പറഞ്ഞു.

ഐ.എഫ്.എഫ്.കെ യില്‍ ഓപ്പണ്‍ഫോറം വേണ്ടെന്ന് വയ്ക്കാന്‍ ചലച്ചിത്ര അക്കാദമി ആലോചിക്കുന്നതായി ചില സൂചനകള്‍ വന്ന സാഹചര്യത്തിലാണ് അടൂര്‍ അഭിപ്രായം അറിയിക്കുന്നതന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഐ.എഫ്.എഫ്‌.കെയിലെ ഓപ്പണ്‍ഫോറം നിര്‍ത്തലാക്കുമെന്ന ചില സൂചനകള്‍ ഗോവ മേളയിലെ  ചില മലയാള പ്രതിനിധികളുടെ ഇടയില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. എന്നാല്‍ എല്ലാവരുടെയും പിന്തുണ ഇത്തരമൊരു നീക്കത്തിന് ലഭിക്കുന്നുമില്ല. തിരുവനന്തപുരം മേളയിലെ ഓപ്പണ്‍ഫോറം നിലവാരം കളഞ്ഞുവെന്ന കുറേ നാളായി ഉയരുന്നതാണ്.

Advertisement