Categories

അടൂര്‍ ഭ­വാ­നി അ­ന്ത­രി­ച്ചു

adoor_bhavani
അടൂര്‍ : പ്രശസ്ത ചലചിത്ര നടി അടൂര്‍ഭവാനി അന്തരിച്ചു. 85 വയസായിരുന്നു. അടൂരിലെ വസതിയില്‍ ഉച്ചക്ക് 12 മണിക്കായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു പ്രശസ്ത നടി അടൂര്‍ ഭവാനി അന്തരിച്ചു. ഭവാനി മകനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഒരു വര്‍ഷം മുന്‍പ് കാലൊടിഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണമായി കിടപ്പിലായി. രണ്ടാഴ്ചയായി രോഗത്തോട് മല്ലിടുകയായിരുന്നു.

‘ശരിയോ തെറ്റോ’ ആണ് ഭവാനിയുടെ ആദ്യ സിനിമ. ‘കള്ളിച്ചെല്ലമ്മ’യിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ‘സേതുരാമയ്യര്‍ സി.ബി.ഐ’യാണ് അവസാന ചിത്രം. അവസാന കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു അവര്‍. രോഗ കാലയളവില്‍ ഭവാനിക്ക് സിനിമാ രംഗത്ത് നിന്നും വേണ്ടത്ര സഹായം ലഭിച്ചിരുന്നില്ലെന്ന്് ആക്ഷേപമുണ്ടായിരുന്നു. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് പ്രക്ഷക മനസില്‍ അടൂര്‍ ഭവാനി ഇടം നേടിയിരുന്നു.

Comments are closed.