പത്തനംതിട്ട: അടൂരില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം. ഓമല്ലൂര്‍ സ്വദേശി അഖിലാണ് പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും ഇയാള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തിയ നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏര്‍പ്പിക്കുകയായിരുന്നു.


Do‘അതാവണമെടാ പൊലീസ്’; യു.പിയില്‍ നവരാത്രിയുടെ പേരില്‍ ഇറച്ചിക്കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ച ഗോരക്ഷാ തലവനെ അറസ്റ്റ് ചെയ്ത് പൊലീസ്


സംഭവവുമായി ബന്ധപ്പെട്ട് അഖിലിനെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് അടൂര്‍ പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

വെല്‍ഡിങ് ജോലിക്കാരനായ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ടെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.