തിരുവനന്തപുരം: ആറുജില്ലകളില്‍ പുതിയ കലക്ടര്‍മാരെ നിയമിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നീ ജില്ലയിലാണ് പുതിയ കലക്ടര്‍മാരെ നിയമിച്ചത്.

പി.എം ഫ്രാന്‍സിസ് (തിരുവനന്തപുരം), രത്തന്‍ ഖേല്‍ക്കര്‍ (കൊല്ലം), പി വേണുഗോപാല്‍ (പത്തനംതിട്ട), ദിനേഷ് അറോറ (ആലപ്പുഴ), എം.സി മോഹന്‍ദാസ് (മലപ്പുറം), ഇ ദേവദാസ് (ഇടുക്കി) എന്നിവരാണ് പുതിയ കലക്ടര്‍മാര്‍.

റാണി ജോര്‍ജ്ജിനെ ടൂറിസം ഡയറക്ടറായും ടി.കെ മനോജ് കുമാറിനെ ലാന്‍ഡ് റവന്യൂ കമ്മീഷണറായും ടോം ജോസഫിനെ കൊച്ചി മെട്രോ പ്രോജക്ടിന്റെ പ്രത്യേക ഓഫീസറായും നിയമിച്ചു. മനോജ് ജോഷിയെ തുറമുഖം സെക്രട്ടറിയായും കെ.എസ് ശ്രീനിവാസിനെ സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടറായും നിയമിച്ചു.