എഡിറ്റര്‍
എഡിറ്റര്‍
മരുന്നുകളുടെ വിലവര്‍ദ്ധന: അടിയന്തരപ്രമേയത്തിന് നോട്ടീസ്
എഡിറ്റര്‍
Thursday 21st June 2012 9:49am

തിരുവനന്തപുരം: മരുന്നുകളുടെ വിലക്കയറ്റത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മരുന്നുകളുടെ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. എളമരം കരീം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീ്‌സ് നല്‍കിയത്.

സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. മരുന്നുകള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രി സഭായോഗം ചേരുന്നുണ്ട്.  കുറഞ്ഞ വിലക്ക് സര്‍ക്കാര്‍ അരി ലഭ്യമാക്കിയിട്ടും സംസ്ഥാനത്ത് അരിവില ഉയരുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതിനാല്‍ തന്നെ കേന്ദ്രത്തോട് കൂടുതല്‍ അരി വിഹിതം ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഹോട്ടലുകളില്‍ ഭക്ഷണത്തിന് ന്യായവിലയും ഗുണനിലവാരവും ഉറപ്പു വരുത്താന്‍ കര്‍ശന നടപടിയെടുക്കും. ഭക്ഷ്യവില ഏകീകരിക്കാന്‍ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് ഇപ്പോള്‍ വന്‍വിലയാണ്. വയനാട്ടില്‍ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പച്ചക്കറിയുടേതുപോലെതന്നെ പഴവര്‍ഗങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.

Advertisement