ന്യൂദല്‍ഹി: ആദിവാസി നേതാവ് കേന്ദ്രുക അര്‍ജുനിനെ മാവോവാദികള്‍ കൊലപ്പെടുത്തിയതില്‍ ആള്‍ ഇന്ത്യ ഖേത്ത് മസ്ദൂര്‍ കിസാന്‍ സഭ പ്രതിഷേധിച്ചു. ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ ബന്ധുഗോണ്‍ മേഖലയിലെ ആദിവാസി നേതാവും ‘ചാസി മുല്യ ആദിവാസി സംഘ്’ കൊരാപുത് ജില്ലാ സെക്രട്ടറിയുമായിരുന്നു കൊല്ലപ്പെട്ട അര്‍ജുന്‍.

ഭാര്യക്കൊപ്പം ആശുപത്രിയിലേക്ക് പോകവെ ഓഗസ്റ്റ് ഒമ്പതിനാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവെ മാവോവാദികള്‍ തടഞ്ഞു നിര്‍ത്തി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.