Categories

മാവോവാദികളെ നേരിടാന്‍ ആദിവാസികളെ ഉപയോഗിക്കരുതെന്ന് ഗോത്ര മഹാസഭ

maoist-in-vila

കോഴിക്കോട്: ആദിവാസി പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുന്നസര്‍ക്കാറിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് മാവോവാദി വേട്ടയില്‍ ആദിവാസികളെ ഉപയോഗിക്കാനുള്ള തീരുമാനമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു.

മാവോവാദികളെ നേരിടാന്‍ ആദിവാസികളെ ഉപയോഗിക്കരുതെന്നും പത്ര സമ്മേളനത്തില്‍ ഗോത്ര മഹാസഭ പറഞ്ഞു.

ഉത്തരേന്ത്യയില്‍ സുപ്രീംകോടതി ആദിവാസികളെ സല്‍വാ ജുദൂം എന്ന പേരില്‍ പ്രത്യേക പൊലീസായി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാവോവാദികളെ തിരയുന്നതിന് 500 രൂപ ശമ്പളത്തില്‍ ആദിവാസികളെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആഭ്യന്തര വകുപ്പിലെ ഉ്ന്നത ഉദ്യോഗസ്ഥര്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മൂടിവെക്കുന്നതിനാണ് ആദിവാസികളെ കുരുതികൊടുക്കാന്‍ തീരുമാനിച്ചതെന്നും സി.കെ ജാനു പറഞ്ഞു.

സര്‍ക്കാറിന്റെ പുതിയ നീക്കം ആദിവാസി മേഖലയില്‍ രക്ഷിതത്വവും അശാന്തിയും പടര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുവരെ മാവോവാദി വേട്ടക്കായി 11 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. ഇതിന്റെ ചെലവുകള്‍ ദുരൂഹമാണെന്നും ജാനു പറഞ്ഞു.

1970 മുതല്‍ ആദിവാസി ഭൂമി കൈയേറിയ ഭൂമാഫിയക്ക് പട്ടയം നല്‍കാനുള്ള സംഘടിതനീക്കമാണ് രാഷ്ടീയപാര്‍ട്ടികളും സര്‍ക്കാറും നടത്തുന്നതെന്ന് എം. ഗീതാനന്ദന്‍ ആരോപിച്ചു.

Tagged with: