എഡിറ്റര്‍
എഡിറ്റര്‍
ഓഫീസ് ചുമരില്‍ മുലായം സിങ്ങും അസംഖാനും ഒന്നിച്ചിരിക്കുന്ന ഫോട്ടോ കണ്ട് കലി പൂണ്ട് യു.പി മന്ത്രിസഭയിലെ മുസ്‌ലീം മന്ത്രി മുഹ്‌സിന്‍ റാസ; വീഡിയോ
എഡിറ്റര്‍
Friday 24th March 2017 10:03am

ആഗ്ര: സ്വന്തം ഓഫീസിന്റെ ചുമരില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളായ മുലായംസിങ് യാദവും അസംഖാനും ഒന്നിച്ചിരിക്കുന്ന ഫോട്ടോ കണ്ട് കലിപൂണ്ട് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുസ്‌ലീം മന്ത്രിയായ മുഹ്‌സിന്‍ റാസ.

അനുയായികള്‍ക്കൊപ്പം ആദ്യമായി തന്റെ ഓഫീസില്‍ എത്തിയ മുഹ്‌സിന്‍ ചുമരില്‍ തൂക്കിയ ഫോട്ടോ കണ്ടാണ് രോഷം പൂണ്ടത്. ഫോട്ടോയെകുറിച്ച് ചോദിച്ച് ഓഫീസിലെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുന്ന മന്ത്രിയുടെ വീഡിയോ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.

”ഇപ്പോള്‍ ആരുടെ സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്? എന്തുകൊണ്ടാണ് ഈ ഫോട്ടോ ഇവിടെ നിന്നും മാറ്റാന്‍ നിങ്ങള്‍ ഉത്തരവിടാതിരുന്നത്? ഏത് സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത് എന്ന കാര്യം നിങ്ങള്‍ക്ക് ഓര്‍മ്മ വേണം? അത് നിങ്ങള്‍ മനസില്‍വെച്ചാല്‍ നന്നാവും. ”- ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.- തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫോട്ടോ ചുമരില്‍ നിന്നും മാറ്റുകയും ചെയ്തു.


Dont Miss സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ട്; വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് 


ആദിത്യനാഥിന് കടുത്ത പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു മുഹ്‌സിന്‍. യോഗി മുഖ്യമന്ത്രി പദവിയെലെത്തിയപ്പോള്‍ ഒരു മന്ത്രിസ്ഥാനം മുഹ്‌സിന് ലഭിക്കുകയും ചെയ്തു. യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലീം മന്ത്രിയാണ് മുഹ്‌സിന്‍.

Advertisement