എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പൂരിനെ പിക്‌നിക് സ്‌പോട്ടാക്കാന്‍ അനുവദിക്കില്ല; രാഹുല്‍ഗാന്ധിയെ തടയുമെന്ന് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Saturday 19th August 2017 12:10pm

ലഖ്‌നൗ: ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കാണാനായി ഗോരഖ്പൂരില്‍ എത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ തടയുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഗോരഖ്പൂരിനെ പിക്‌നിക് സ്‌പോട്ടാക്കാന്‍ രാഹുല്‍ഗാന്ധിയെ അനുവദിക്കില്ലെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. രാഹുലിന്റെ സന്ദര്‍ശനം യോഗിയ്ക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് യോഗിയുടെ പ്രസ്താവന.


Dont Miss സണ്ണി ലിയോണിനോടുള്ള അസൂയ കൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും കരയും; സണ്ണിയെ സര്‍ക്കാര്‍ ആദരിക്കണമെന്ന് രാം ഗോപാല്‍ വര്‍മ


ദല്‍ഹിയില്‍ ഇരിക്കുന്ന രാജകുമാരന് വിശുദ്ധിയുടെ അര്‍ത്ഥമെന്തെന്ന് അറയിയില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഗോരഖ്പൂര്‍ ഒരു പിക്‌നിക് സ്‌പോട്ടാണ്. അതിന് ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. യോഗി ആദിത്യനാഥ് പറയുന്നു.

ഗോരഖ്പൂരിലെ അന്‍ന്ത്യാരി ബഗ്ഗില്‍ നടന്ന ശുചിത്വപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി എസ്.പിയും ബി.എസ്.പിയും യു.പിയെ ഒന്നുമല്ലാതാക്കിയനെന്നും സ്വന്തം കീശ നിറയ്ക്കാനായി ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങള്‍ നിഷേധിച്ചെന്നും യോഗി പറയുന്നു.


Dont Miss ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗം ഛേദിച്ച് പെണ്‍കുട്ടി; അഭിനന്ദനവുമായി പൊലീസ്


എന്‍സെഫലിറ്റിസിന് എതിരായ നടപടികളാണ് ഇനിയുണ്ടാവുക. അത്തരമൊരു അസുഖം വന്നതിന് ശേഷം പ്രതിരോധിക്കുന്നതിനേക്കാള്‍ അത് വരാതിരിക്കാനുള്ള മുന്‍കരുതലാണ് ഇനി എടുക്കാന്‍ പോകുന്നതെന്നും യോഗി പറയുന്നു. യു.പിയില്‍ സ്വച്ഛ് സുന്ദര്‍ യു.പി അഭിയാന്‍ കൊണ്ടുവരുമെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്.

70 ഓളം കുട്ടികളാണ് ഗോരഖ്പൂരിലെ ബി.ആര്‍.ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭാ മണ്ഡലം കൂടിയായ ഗോരഖ്പൂരിലെ ദുരന്തത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി സന്ദര്‍ശനത്തിനായി എത്തുന്നത്.

Advertisement