തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ആദിമധ്യാന്തത്തിന് പ്രേക്ഷകരുടെ കയ്യടി. നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കണ്ടിറങ്ങിയവര്‍ സംവിധായകന്‍ ഷെറിയെ തോളിലേറ്റിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

‘മന്ത്രി പറഞ്ഞ ആദിയും മധ്യവും അന്ത്യവുമില്ലാത്ത ചിത്രം ഇതാണ്. കണ്ടു നോക്കൂ’ സിനിമ തുടങ്ങുന്നതിന് മുമ്പ് ഷെറി പറഞ്ഞ വാക്കുകള്‍ പ്രേക്ഷകര്‍ നിറഞ്ഞ കയ്യടിയോടെയാണ സ്വീകരിച്ചത്.

ബധിരനായ ഏകലവ്യന്‍ എന്ന കുട്ടിയുടെ കഥയിലൂടെയാണ് സിനമ പുരോഗമിക്കുന്നത്. കുട്ടി ശ്രവണ സഹായ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് പ്രേക്ഷകരും ശബ്ദം കേള്‍ക്കുന്നത്.

സിനിമ കണ്ടിറങ്ങിയവര്‍ ഷെറിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. ഏറെ സാങ്കേതിക മികവൊന്നുമില്ലെങ്കിലും പ്രമേയവും അവതരണവും കൊണ്ട് സിനിമ വ്യത്യസ്തമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ചിത്രം കണ്ടിറങ്ങിയവര്‍ തോളിലേറ്റി ആഹ്ലാദിച്ചപ്പോള്‍ ഷെറിയുടെ കണ്ണുകള്‍ നിറഞ്ഞു. ഈ സിനിമയാണ് ജൂറി കണ്ടതെന്ന് ഷെറി മാധ്യമങ്ങളോട് പറഞ്ഞു.

Malayalam news, Kerala news in English