Categories

ബാങ്ക് അക്കൗണ്ടുമായി ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധം തന്നെയാണെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധം തന്നെയാണെന്ന് റിസര്‍വ് ബാങ്ക്. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന തരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നുമുള്ള വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

2017 ജൂണ്‍ 1ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുമായി ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധം കൊണ്ടുവന്നത്. ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാനും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 ആണ്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന തരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാറിന്റേതാണെന്നായിരുന്നു വിവരാവകാശ രേഖ വ്യക്തമാക്കിയത്.


Also Read ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്‌നേഹിയാണ് ടിപ്പുസുല്‍ത്താനെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ; ടിപ്പു ജയന്തി ആഘോഷത്തില്‍ കേന്ദ്രമന്ത്രി പങ്കെടുക്കാത്തത് തെറ്റ്


ആധാര്‍ നമ്പറിന്റെ ഉപയോഗത്തില്‍ സുപ്രീം കോടതിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കോടതിയില്‍ നിന്നും അനുമതി തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ആര്‍.ബി.ഐ ഒരു ഹരജിയും നല്‍കിയിട്ടില്ലെന്നാണ് മറുപടിയായിരുന്നു വിവരാവകാശ രേഖപ്രകാരം ലഭിച്ചത്.

Tagged with: |