എഡിറ്റര്‍
എഡിറ്റര്‍
സബ്‌സിഡിക്ക് ആധാര്‍: ബില്ല് പരിഗണനയില്‍
എഡിറ്റര്‍
Friday 8th November 2013 8:30am

aadhar

ന്യൂദല്‍ഹി: സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധി മറി കടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

നേരത്തേ പാചകവാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇതിനെതിരെ സര്‍ക്കാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

ആധാറില്ലെങ്കില്‍ പാചകവാതക സബ്‌സിഡി നല്‍കാന്‍ കഴിയില്ലെന്ന് കോടതിയെ  ബോധിപ്പിച്ചിക്കുകയും ചെയ്തിരുന്നു.

ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആദ്യ തവണ സൗജന്യ നിരക്കില്‍ ഗ്യാസ് നല്‍കാനും കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചിരുന്നു.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന ഉത്തരവില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അനധികൃത നിയമനങ്ങള്‍ തടയുന്നതിനും  സുതാര്യത ഉറപ്പ് വരുത്താനും  സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഇതോടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ക്ന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള അഭിപ്രായ തര്‍ക്കം മുറുകുകയാണ്.

Advertisement