എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരളം കൂടുതല്‍ സമയം ആവശ്യപ്പെടും
എഡിറ്റര്‍
Saturday 25th January 2014 11:15am

aadhar

തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കേരളം ഇനിയും സമയം ആവശ്യപ്പെടും.

ചൊവ്വാഴ്ചക്കു മുമ്പേ സത്യവാങ്മൂലം നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തണമെന്നായിരുന്നു കേരളത്തിന് സുപ്രീംകോടതി നല്‍കിയ ഉത്തരവ്.

എന്നാല്‍ ആധാര്‍ വിഷയത്തില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും വിഷയം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കാണിച്ചാവും കേരളം കൂടുതല്‍ സമയം ആവശ്യപ്പെടുക.

നേരത്തേ ആധാര്‍ കാര്‍ഡിനെ പിന്തുണച്ചു കൊണ്ട് സത്യവാങ്മൂലം നല്‍കാന്‍ കേരളം തീരുമാനിച്ചിരുന്നു.

എന്നാല്‍ ആധാറിനെതിരായി വ്യാപക പ്രതിഷേധങ്ങള്‍ വന്നതോടു കൂടിയാണ് ഈ തീരുമാനം പിന്‍വലിച്ചത്.

ഇതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ആധാറിനെ അനുകൂലിച്ചു കൊണ്ട് സത്യവാങ്മൂലം നല്‍കിയതായും സൂചനയുണ്ട്.

ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് കോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നതിനെ തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കാന്‍ കേരളം തീരുമാനിച്ചത്.

ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നതാണ് ആധാറിന്റെ നേട്ടമായി കേരളം ചൂണ്ടിക്കാണിച്ചിരുന്നത്.

സബ്‌സിഡിക്ക് ആധാര്‍ നല്ലതാണെന്നായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കാന്‍ ഒരുങ്ങിയിരുന്നു.

എന്നാല്‍ ഇതിനെതിരെ ജനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.

Advertisement