എഡിറ്റര്‍
എഡിറ്റര്‍
സുപ്രീം കോടതി വിധി മാനിക്കാതെ കേന്ദ്ര സര്‍ക്കാര്‍; ട്രെയിന്‍ ടിക്കറ്റിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
എഡിറ്റര്‍
Friday 3rd March 2017 11:22am

 

ന്യൂദല്‍ഹി: ഓണ്‍ലൈനിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നില നില്‍ക്കവേയാണ് റെയില്‍വേ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍വേ മന്ത്രാലയം തയ്യാറെടുക്കുന്നത്.


Also read 16കാരിക്ക് പീഡനം; വയനാട് സി.ഡബ്ല്യു.സി ചെയര്‍മാനെതിരെയും അന്വേഷണം; ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ 


ആദ്യഘട്ടമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിക്കുന്ന കണ്‍സഷന്‍ ടിക്കറ്റുകള്‍ക്ക് അടുത്ത മാസം മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ഓണ്‍ലെന്‍ ടിക്കറ്റുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.


Dont miss തമിഴ്‌നാട്ടിലെ കോളകളുടെ നിരോധനം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിര്; കോള കമ്പനികള്‍ക്കായി കേന്ദ്ര ഭക്ഷ്യമന്ത്രി 


നേരത്തെ ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഉത്പ്പന്നങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി വിധി നിലനില്‍ക്കെത്തന്നെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടി ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാരും അനുബന്ധ മന്ത്രാലയങ്ങളും.

അനധികൃതമായ ടിക്കറ്റ് ബുക്കിങ്ങും തട്ടിപ്പുകളും തടയുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് റെയില്‍വേ പറയുന്നതെങ്കിലും കൃത്യമായ കോടതിയലക്ഷ്യമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ റെയില്‍വേ ചെയ്യുന്നത്. കഴിഞ്ഞ മാസം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്കാണ് ആധാര്‍ നിര്‍ബന്ധമാക്കി മന്ത്രാലയം ഉത്തരവ് പ്രകടിപ്പിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി മുന്‍ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Advertisement