എഡിറ്റര്‍
എഡിറ്റര്‍
സരിതയുമായുള്ള ഫോണ്‍ സംഭാഷണം എ.ഡി.ജി.പി അന്വേഷിക്കും
എഡിറ്റര്‍
Thursday 13th June 2013 4:06pm

ummenchandi

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതയുമായുള്ള ഫോണ്‍ സംഭാഷണം എ.ഡി.ജി.പി അന്വേഷിക്കും. ആഭ്യന്തരമന്ത്രിയാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസും സരിതയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് അന്വേഷിക്കുക. ദക്ഷിണ മേഖലാ എ.ഡി.ജി.പി ഹേമചന്ദ്രനാണ് അന്വേഷണ ചുമതല.

Ads By Google

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചിരുന്നു. ഈ ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

സരിത.എസ്.നായരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അടുത്തിടെ അറസ്റ്റിലായ മുഖ്യപ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ അസിസ്റ്റന്റിനെ ഒരാഴ്ചയ്ക്കിടെ 17 തവണ വിളിച്ചതിന്റെ രേഖകള്‍ പുറത്തായിരുന്നു.

സരിതയുടെ പേരിലുള്ള 9446735555 മൊബൈല്‍ നമ്പറില്‍ നിന്നു മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ അസിസ്റ്റന്റായ ടെന്നി ജോപ്പന്റെ 9447274799 എന്ന മൊബൈല്‍ നമ്പരിലേക്ക് 17 തവണയും തിരിച്ച് ജോപ്പന്റെ ഫോണില്‍ നിന്നു സരിതയെ 21 തവണയും വിളിച്ചതിന്റെ തെളിവുകള്‍ കൈരളി പീപ്പിള്‍ ചാനലാണ് പുറത്ത് വിട്ടത്.

അതേസമയം, സരിത എസ്. നായരെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Advertisement