കൊച്ചി: ക്രൈബ്രാഞ്ച് ഡി.ഐ.ജി.എസ് ശ്രീജിത്തിനെതിരെ പരാതി നല്‍കിയ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ച സംഭവത്തില്‍ ക്രൈബ്രാംഞ്ച് എഡിജിപി വിന്‍സെന്‍ എം. പോള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.

സംഭവത്തില്‍ ക്രൈബ്രാഞ്ച് എസ്. പിയ്ക്കും അഞ്ച് പോലീസുകാര്‍ക്കുമെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു. മലപ്പുറം സ്വദേശി ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് ഷാജിയെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. മധുരപ്പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെക്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ഷാജിയെ അറസ്റ്റുചെയ്തതെന്നാണ് പോലീസ് പറഞ്ഞത്.

എന്നാല്‍ ഡി.ഐ.ജി ശ്രീജിത്തിനെതിരെ പരാതി നല്‍കിയതിനാണ് തന്നെ അറസ്റ്റുചെയ്തത്. തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ കേസുള്ളതായി അറിയില്ലെന്നും ഷാജി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.