എഡിറ്റര്‍
എഡിറ്റര്‍
മഞ്ഞിനെ ഇഷ്ടമാണോ? ഇല്ലെങ്കില്‍ കണ്ടു പഠിക്ക് അഡെലി പെന്‍ഗ്വിനുകളെ
എഡിറ്റര്‍
Friday 29th June 2012 1:49am

പ്യൂപ്പ/അലി
കുറച്ചു നാളായി നമ്മള്‍  കണ്ടിട്ട് അല്ലേ കൂട്ടുകാരേ? സാരമില്ല. ഇന്ന്  നമുക്ക് അങ്ങ് ദൂരെ മഞ്ഞുമലകളില്‍ ജീവിക്കുന്ന ഒരു പക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചാലോ? അന്റാര്‍ട്ടിക്കയുടെ തെക്കു ജീവിക്കുന്ന അഡെലി പെന്‍ഗ്വിനുകളാണ് നമ്മുടെ കക്ഷി.

മഞ്ഞെന്നു കേള്‍ക്കുമ്പൊഴേ നമുക്ക് തണുത്തു തുടങ്ങും. അമ്മ വന്ന് ചന്തിക്ക് തല്ലിയാലും പുതപ്പുവലിച്ചുമൂടി തിരിഞ്ഞുകിടന്ന് സുഖമായി ഉറങ്ങാന്‍ തോന്നും.നമ്മുടെ ഈ പെന്‍ഗ്വിന്‍ കൂട്ടുകാര്‍ക്ക് കൂടുതല്‍ തണുപ്പുള്ളതാണിഷ്ടം!!! അതുകൊണ്ടാണ് ഇവര്‍ അന്റാര്‍ട്ടിക്കയില്‍ മറ്റു പെന്‍ഗ്വിനുകളേക്കാള്‍ കൂടുതല്‍ തെക്കുമാറി ജീവിക്കുന്നത്.

ഒക്ടോബര്‍ മാസങ്ങളിലെ വസന്തകാലത്ത് നമ്മുടെ ഈ ചങ്ങാതിമാര്‍ പാറകള്‍ നിറഞ്ഞ പ്രദേശത്തേക്ക് ചേക്കേറാന്‍ തുടങ്ങും. ഒന്നും രണ്ടുമായിട്ടല്ല. കൂട്ടത്തോടെ. അങ്ങനെ അവിടങ്ങില്‍ അഡെലികള്‍ കൊളനികള്‍തന്നെ സൃഷ്ടിക്കും. അവിടെ തന്നെയാണ് ഇവര്‍ മുട്ടയിട്ട് പ്രജനനം നടത്താന്‍ തുടങ്ങുന്നതും. അങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ മറ്റൊരു ഉദാത്തമായ മാതൃക പ്രകൃതി നമുക്ക് ഇവരിലൂടെ സമ്മാനിക്കുന്നു.


അടുത്ത പേജില്‍ തുടരുന്നു

Advertisement