എഡിറ്റര്‍
എഡിറ്റര്‍
മഅ്ദനിയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്ന് കര്‍ണാടക സര്‍ക്കാര്‍
എഡിറ്റര്‍
Saturday 15th March 2014 12:57am

mahdani

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള തടസ്സമെന്താണെന്ന് കോടതി ചോദിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ കര്‍ണാടക അറിയിച്ചതാണിക്കാര്യം.

മഅ്ദനിക്ക് ചികിത്സ നല്‍കാന്‍ ജനുവരി 29ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നതായും എന്നാല്‍ ഒന്നര മാസമായിട്ടും മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ലെന്നും മഅ്ദനിക്കു വേണ്ടി വാദിക്കുന്ന പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ ചികിത്സയില്‍ നിരന്തരം പിഴവു വരുത്തുകയാണെന്നും കോടതി ഉത്തരവുപോലും പാലിക്കാന്‍ തയാറാകാത്ത സര്‍ക്കാരില്‍നിന്ന് മഅ്ദനിക്ക് നീതി ലഭിക്കുമെന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം, മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 28ലേക്ക് മാറ്റി.

മഅ്ദനിക്ക് ചികിത്സ നല്‍കാനുള്ള സുപ്രീംകോടതി നിര്‍ദേശം പോലും കര്‍ണാടക സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ പുതിയ അപേക്ഷ നല്‍കി.

എന്നാല്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്നും ചികിത്സ നല്‍കാനുള്ള ശ്രമം നാലു തവണ മഅ്ദനി നിരസിച്ചിട്ടുണ്ടെന്നും കര്‍ണ്ണാടകക്കു വേണ്ടി വാദിച്ച രാജു രാമചന്ദ്രന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച മഅ്ദനിയുടെ വാദങ്ങള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടകയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് കേസ് 28 ലേക്ക് നീട്ടിയത്.

നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് എച്ച്.എല്‍ ഗോഖലെ സര്‍വീസില്‍നിന്ന് വിരമിച്ചതിനാല്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലാണ് ഇന്നലെ കേസ് പരിഗണിച്ചത്.

Advertisement