Categories

ഫെയര്‍നെസ് ക്രീമുകളെ പേടിക്കണം

ഫെയര്‍നെസ് ക്രീമുകള്‍ക്ക് പുരുഷന്‍മാര്‍ക്കിടയില്‍ സ്ഥാനം ലഭിച്ചത് ഷാറൂഖിന്റെ ലക്‌സ് സോപ്പിന്റെ പരസ്യത്തോടെയാണ്. പിന്നെ പുരുഷ വദനത്തിന് കാന്തികൂട്ടുമെന്നും പറഞ്ഞ് ഷാഹിദ് കപൂര്‍ കൊണ്ടുവന്ന വാസലിന്റെ പരസ്യത്തോടെ ഫെയര്‍നെസ് ക്രീമുകള്‍ക്ക് വന്‍ മാര്‍ക്കറ്റാണ് ലഭിച്ചത്.

സ്ത്രീകളോടൊപ്പം തന്നെ പുരുഷന്‍മാരും സൂന്ദരന്‍മാരാകാന്‍ ശ്രമിച്ചുതുടങ്ങിയപ്പോള്‍ ഫെയര്‍നെസ് ക്രീമുകള്‍ക്ക് മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടി. സൂന്ദരന്‍മാരാകാനുള്ള ചിന്തക്കിടയില്‍ അതിന്റെ ദോഷഫലങ്ങളെ കുറിച്ചാരും ചിന്തിച്ചിട്ടുണ്ടാവില്ല.
സ്‌കിന്‍ സ്‌പെഷലിസ്റ്റുകളുടെ അഭിപ്രായത്തില്‍ മുഖം വെളുപ്പിക്കാനുപയോഗിക്കുന്ന ക്രീമുകള്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ദോഷകരമാണ്. അതുതരുന്ന കാന്തി കാരണം അവയ്ക് മാര്‍ക്കറ്റ് ലഭിക്കുന്നുണ്ടാകാം. എന്നാല്‍ സ്ഥിരമായി ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചാല്‍ തൊലിയെ ഇത് കേടാക്കും.

പുരുഷന്‍മാരുടെ താടിയുള്ള ഭാഗത്തെ തൊലി പരുക്കനായിരിക്കും. ഫെയര്‍നെസ് ക്രീമുകളില്‍ ബ്ലീച്ച് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ താടിയുടെ ഭാഗത്ത് റിയാക്ഷന്‍ ഉണ്ടാക്കും.
കൂടാതെ ഇത്തരം ക്രീമുകള്‍ തൊലിയുടെ കട്ടി കുറയ്ക്കും.
പ്രകാശമേല്‍ക്കുമ്പോള്‍ ഇവിടെ റിയാക്ഷന് സാധ്യതയുണ്ട്.

ഫെയര്‍നെസ് ക്രീമുകള്‍ക്ക് ദോഷഫലമുണ്ടെന്നത് സൂചിപ്പിച്ചു. എന്നാല്‍ ഇവ ഓരോരുത്തരുടെ ശരീരം അനുസരിച്ച ബാധിച്ചുവരാന്‍ സമയം എടുക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.