എഡിറ്റര്‍
എഡിറ്റര്‍
പരസ്യത്തിനും ദീപാലങ്കാരത്തിനും വൈദ്യുതനിരക്ക് കൂട്ടണം:വൈദ്യുതി ബോര്‍ഡ്
എഡിറ്റര്‍
Friday 22nd February 2013 9:10am

തിരുവനന്തപുരം: ദീപാലങ്കാരത്തിനും പരസ്യബോര്‍ഡുകള്‍ക്കും ഉപയോഗിക്കുന്ന വൈദ്യുതിനിരക്ക് കൂട്ടാന്‍ അനുവദിക്കണമെന്ന് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുത ബോര്‍ഡ് ആവശ്യപ്പെട്ടു. ഒരു യൂണിറ്റിന് 12.50 രൂപയാക്കി 500 രൂപ ഫിക്‌സഡ് ചാര്‍ജ്  ഈടാക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

Ads By Google

പരസ്യങ്ങള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കും ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിക്കുന്നവരുടെ കണക്ഷന്‍ റദ്ദാക്കാന്‍ ബോര്‍ഡിനോട് റഗുലേറ്ററി കമ്മീഷന്‍ നേരത്തെ  നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് സാങ്കേതിക തടസ്സമുണ്ടെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം.

വൈദ്യുതനിരക്ക് കൂട്ടാനുള്ള അപേക്ഷയുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചത്.

എന്നാല്‍ ഇപ്പോള്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പുതിയ ചാര്‍ജ് വാണിജ്യസ്ഥാപനങ്ങളുടെ പേരും വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകള്‍ക്ക് ബാധകമാവില്ല.

വില്ലേജ് ഓഫീസുകളെ എല്‍.ടി. ആറ് സി വിഭാഗത്തില്‍ നിന്ന് ആറ് ബി യിലേക്ക് മാറ്റണം.ഇങ്ങനെ ചെയ്യുന്നതോടെ  വൈദ്യുതി നിരക്ക് 78.50 രൂപയില്‍ നിന്ന് 5.50-6.50 രൂപയിലേക്ക് മാറും. ഇടോയ്‌ലറ്റുകളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം.

സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും ക്ലിനിക്കല്‍ ലാബുകളെയും എല്‍.ടി ആറ് ബിയില്‍ നിന്ന് എല്‍.ടി.ഏഴ് എ യിലേക്ക് മാറ്റണം. ഇതോടെ ഇവയുടെ നിരക്ക് യൂണിറ്റിന് 5.50-6.50 രൂപയില്‍ നിന്ന് 68.50 രൂപയിലേക്ക് മാറും.

വെദ്യുതി പുറത്തുനിന്ന് കൊണ്ടുവരാന്‍ തയ്യാറുള്ള ഉപഭോക്താക്കള്‍ക്കായി  ട്രാന്‍സ്മിഷന്‍, വീലിങ് നിരക്കുകളും ക്രോസ് സബ്‌സിഡി സര്‍ചാര്‍ജും ബോര്‍ഡ് റഗുലേറ്ററി കമ്മീഷനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഒരു യൂണിറ്റിന് 39 പൈസ ട്രാന്‍സ്മിഷന്‍ ചാര്‍ജും  വീലിങ് ചാര്‍ജ്  യൂണിറ്റിന് 82 പൈസയും ആയിരിക്കും. വിവിധ വിഭാഗങ്ങളില്‍ 1.01 രൂപ മുതല്‍ 3.57 രൂപയാണ് ക്രോസ് സബ്‌സിഡി സര്‍ചാര്‍ജായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിരക്കുവര്‍ദ്ധനയ്ക്കുള്ള ബോര്‍ഡിന്റെ അപേക്ഷ മാര്‍ച്ചില്‍ റെഗുലേറ്ററി കമ്മീഷന്‍ പരിഗണിക്കും.

ലൈനില്‍നിന്നുള്ള വൈദ്യുതി ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള മാര്‍ഗമായാണ് ഇപ്പോള്‍ വിലകൂട്ടാന്‍ ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിരിക്കുന്നത്.

Advertisement