മുംബൈ: മഹാരാഷ്ട്ര സര്‍ക്കാറിനെതിരേ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോളനിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തിലും പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനുമെതിരെയാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ആദര്‍ശ് കുംഭകോണം വിവാദമായതോടെയാണ് ഹൗസിംഗ് സൊസൈറ്റിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചത്. കൂടാതെ സൊസൈറ്റിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കാനും മുംബൈ നഗരവികസന അതോറിറ്റിയോട് നിര്‍ദ്ദേശിച്ചത്.

അതിനിടെ ദര്‍ശ് ഫ് ളാറ്റ് കൂംഭകോണത്തില്‍ പങ്കുണ്ടെന്ന് ആരോപിതനായ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ നയിക്കുന്ന മന്ത്രിസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണനുമായി കുടിക്കാഴ്ച നടത്തി. ഗവണ്‍മെന്റിന്റെ പ്രതിഛായക്കിത് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും, ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.