മുംബൈ: കൊളാബയിലെ ആദര്‍ശ് ഹൗസിംഗ് കോളനി വിവാദവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്. മുംബൈ നഗര വികസന വകുപ്പിന്റെ ഓഫീസില്‍ നിന്നാണ് സുപ്രധാന രേഖകള്‍ കാണാതായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കുംഭകോണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങള
ടങ്ങിയ രേഖകളാണ് കാണാതായിരിക്കുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട പത്തിലധികം രേഖകളാണ് കാണാതായതെന്ന് ഡി സി പി ഡെറിംഗ് ദോര്‍ജി പറഞ്ഞു.

കുംഭകോണത്തെക്കുറിച്ചുള്ള സി ബി ഐ അന്വേഷണം പുരോഗമിക്കെ രേഖകള്‍ കാണാതായത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്കുള്ള ഫഌറ്റ് തിരിമറി നടത്തിയെന്ന ആരോപണത്തില്‍ അശോക് ചവാന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു.