ന്യൂദല്‍ഹി: ആദര്‍ശ് ഹൗസിംഗ് കോളനി വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയുമായി ഇന്ന് ചര്‍ച്ച നടത്തും. വിവാദത്തെക്കുറിച്ച് വിശദീകരിക്കാനാണ് ചര്‍ച്ച നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ വിവാദത്തില്‍ തന്റെ പേരും പുറത്തുവതിനെത്തെുടര്‍ന്ന് മുഖ്യമന്ത്രി പദം രാജിവയ്ക്കാന്‍ ചവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വിവാദത്തെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട നല്‍കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണിയോടും പ്രണാബ് മുഖര്‍ജിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.