aadaminte-makan-abuകൊച്ചി: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആദാമിന്റെ മകന്‍ അബു ലണ്ടന്‍ ചലച്ചിത്ര മേളയിലേക്ക്. ഒക്ടോബര്‍ 13, 15 തിയ്യതികളിലാണ് ആദാമിന്റെ മകന്‍ അബു പ്രദര്‍ശിപ്പിക്കുന്നതെന്ന് ലണ്ടന്‍ ചലച്ചിത്ര മേള സംഘാടകര്‍ സംവിധായകനായ സലീം അഹമ്മദിനെ അറിയിച്ചു.

ആദ്യമായാണ് ആദാമിന്റെ മകന്‍ അബു ഒരു അന്തരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞെടുക്കപ്പെടുന്നത്. ഒക്ടോബര്‍ 12 മുതല്‍ 27 വരെ ലണ്ടനിലെ വ്യൂ ലൈക്‌സ്റ്റര്‍ സ്‌ക്വയറില്‍ നടക്കുന്ന 55-ാമത് ലണ്ടന്‍ ചലച്ചിത്ര മേളയില്‍ ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.