പനാജി: ആദാമിന്റെ മകന്‍ അബുവിന് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള രജതമയൂര പുരസ്‌കാരം ലഭിച്ചതായി റിപ്പോര്‍ട്ട്. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. പുരസ്‌ക്കാര വിവരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.ആദാമിന്റെ മകന്‍ അബുവാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക ഇന്ത്യന്‍ചിത്രം.

ഈ വര്‍ഷത്തെ ഓസ്‌ക്കാറിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ ചിത്രമാണ്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അവാര്‍ഡുകള്‍ ചിത്രം വാരിക്കൂട്ടിയിരുന്നു. മികച്ച ചിത്രത്തിനുള്ള 2010 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ മലയാളചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിര്‍വഹിച്ചത് ഈ ചിത്രത്തിനാണ്.

Subscribe Us:

ചലച്ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. മലയാളത്തിലെന്നല്ല അവന്യഭാഷകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ സുവര്‍ണമയൂര പ്രതീക്ഷയുണ്ടായിരുന്ന ചിത്രം ഗോവചലച്ചിത്ര മേളയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളും ലളിതമായ ആഖ്യാന ശൈലിയുമാണ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം. ഹജ്ജ് കര്‍മത്തിന് പണം കണ്ടെത്താന്‍ പാടുപെടുന്ന അത്തര്‍ വില്‍പ്പനക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Malayalam news
Kerala News in Kerala