എഡിറ്റര്‍
എഡിറ്റര്‍
‘ മനോഹരമായി കൊത്തു പണിയെടുത്ത ആ താടി കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’; ധോണിയ്‌ക്കൊപ്പം കളിക്കാനുള്ള ആവേശം പങ്കുവച്ച് ഓസീസ് താരം
എഡിറ്റര്‍
Monday 3rd April 2017 1:27pm

പൂനെ: ഐ.പി.എല്‍ ടീം റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ നായകനല്ലെങ്കിലും ടീമിനകത്തും പുറത്തും ധോണിയ്ക്കുള്ള ജനപ്രീതി ഒന്നു വേറെ തന്നെയാണ്. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമിയായ വിരാട് കോഹ്‌ലിയും ഓസീസ് താരങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം സംഭവിച്ചിട്ടുണ്ടെങ്കിലും ധോണിയുമായി ഓസീസ് താരങ്ങള്‍ ഇന്നും വളരെ അടുപ്പത്തിലാണ്.

അതിനുള്ള ഉത്തമ ഉദാഹരണമാണ് ഓസീസ് താരം ആദം സാമ്പയുടെ ട്വീറ്റ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസ് നിരയിലുണ്ടായിരുന്ന ആദം ഐ.പി.എല്ലില്‍ പൂനെയുടെ താരമാണ്.

ടീമിന്റെ ആദ്യ സീസണ്‍ പരാജയമായിരുന്നെങ്കിലും ആദം സാമ്പയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പന്ത്രണ്ടു വിക്കറ്റായിരുന്നു പോയ സീസണില്‍ പൂനെയ്ക്കു വേണ്ടി ഓസീസ് താരം പിഴുതത്.


Also Read:പുതു ഇന്നിംഗ്‌സില്‍ സച്ചിന്‍ ഗായകന്‍; ഒപ്പം ബോളിവുഡ് ഗായകന്‍ സോനു നിഗവും; വീഡിയോ കാണാം


ഐ.പി.എല്ലില്‍ കളിക്കുന്നതിലും വീണ്ടും ധോണിയ്‌ക്കൊപ്പം കളിക്കുന്നതിലുമുള്ള തന്റെ സന്തോഷം വ്യക്തമാക്കുന്നതായിരുന്നു സാമ്പയുടെ ട്വീറ്റ്. മനോഹരമായി താടിയില്‍ കൊത്തു പണിയെടുത്ത ധോണിയെ കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു സാമ്പയുടെ ട്വീറ്റ്. ധോണിയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സാമ്പയുടെ ട്വീറ്റ് അതിവേഗം ട്രെന്റിംഗായി മാറിയിരിക്കുകയാണ്. ധോണിയ്ക്ക് പകരം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത് എന്നതാണ് ഇതിലെ രസകരമായ വസ്തുത.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ഓസീസ് താരങ്ങളെ ഇന്ത്യന്‍ കളിക്കാരും ആരാധകരും എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.

Advertisement