ന്യൂയോര്‍ക്ക്: ക്യൂന്‍സ് നഗരത്തിലെ അധ്യാപികയ്‌ക്കെതിരെ സ്‌കൂള്‍ അച്ചടക്ക ഡടപടി സ്വീകരിച്ചു. പരിശുദ്ധ ബൈബിളില്‍ പറഞ്ഞിട്ടുള്ള ആദവും ഹവ്വയും യാഥാര്‍ത്ഥ്യമല്ല എന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞതിനാണ് നടപടി. സ്‌കൂള്‍ മാനേജ്‌മെന്റാണ് നടപടിയെടുത്തത്.

വുഡ്‌ലാന്‍ഡ് റസിഡന്റ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ നൈന കോസമാണ് അച്ചടക്ക നടപടിയ്ക്ക് വിധേയയായത്. പഠിപ്പിക്കുന്നതിനിടെ ആദം, ഹവ്വ എന്നിവരുടെ നഗ്ന ചിത്രം കുട്ടികളെ കാണിച്ച് ഇവര്‍ യാഥാര്‍ത്ഥമല്ലെന്ന് പറയുകയാണ് അധ്യാപിക ചെയ്തത്.


Don’t Miss: ‘അവകാശങ്ങള്‍ ലഭിക്കട്ടെ ആദ്യം, എന്നിട്ടാകാം ഫാന്‍സ് അസോസിയേഷന്‍’; താരപദവിയെന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പാര്‍വ്വതി


ഇതില്‍ പ്രകോപിതരായ ചില വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിക്കുകയും അധ്യാപികയ്ക്കെതിരെ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് സഹായത്തോടെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മുസ്‌ലിം വിദ്യാലയമാണിത്.

മാതാപിതാക്കളുടെ വികാരം കണക്കിലെടുത്ത് അധ്യാപികയെ ക്ലാസ് റൂമില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് ഇമാനി അല്‍ അമിന്‍ പറഞ്ഞു. 90,000 ഡോളര്‍ ശമ്പളമായി വാങ്ങുന്ന അധ്യാപികയെ ക്യൂന്‍സ് എഡ്യുക്കേഷന്‍ ഓഫിസിലേക്കാണ് മാറ്റിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ തിരിച്ചെടുക്കുമെന്ന് പ്രതീക്ഷയിലാണ് നൈന കോസ്മാന്‍.


അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഇ-മെയില്‍ അയയ്ക്കുക: mail@doolnews.com