എഡിറ്റര്‍
എഡിറ്റര്‍
സുനിക്കായും ആളൂരെത്തും; നടിയെ അക്രമിച്ച കേസിലെ പ്രതികള്‍ക്കായി നാളെ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ആളൂര്‍
എഡിറ്റര്‍
Friday 24th February 2017 10:29pm

കൊച്ചി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനിക്കായി അഡ്വ. ബിജു ആന്റണി ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. നാളെ ഉച്ചയോടെ മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തുമെന്ന് ആളൂര്‍ പറഞ്ഞതായി റിപ്പോര്‍ട്ടറാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.


Also read കളിക്കളത്തിലെ ‘പെണ്‍സിംഹം’ ഇനി ഡെപ്യൂട്ടി കളക്ടര്‍; പി.വി സിന്ധുവിന് ഇനി ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി 


ട്രെയിനില് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കായി ഹാജരായ വ്യക്തിയാണ് അഡ്വ. ആളൂര്‍. സൗമ്യ കേസുള്‍പ്പെടെ കേരളത്തെ പിടിച്ച് കുലുക്കിയ പല കേസുകളിലും പ്രതിഭാഗത്തിനായി ആളൂര്‍ നേരത്തെ ഹാജരായിട്ടുണ്ട്.

ഇന്നലെ കോടതിയില്‍ കീഴടങ്ങനാത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുനിയെ നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആളൂര്‍ ഹാജരാകുമെന്നാണ് അറിയുന്നത്. സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിനെതിരായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ആലുവ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പ്രതികളെ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രതിയെ ഹാജരാക്കിയ പൊലീസ് സുനിയെ പത്തുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും സുനിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. നടിയുടെ ഫോട്ടോകള്‍ എടുത്ത മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും. ഇതുസംബന്ധിച്ച് സുനി ഇതുവരെ കൃത്യമായ വിവരം നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

Advertisement