തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് (എ.സി.വി) എം.ഡി ശങ്കരനാരായണന്‍ കൈക്കൂലി നല്‍കുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍. ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.സുബ്ബയ്യ ഐ.എ.എസിന് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നിനിടെയാണ് പൂജപ്പുര പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൈക്കൂലി വിവരം സുബ്ബയ്യ തന്നെയാണ് പോലീസിനെ അറിയിച്ചത്. പൂജപ്പുര പോലീസ് സ്‌റ്റേഷനിലെത്തിച്ച ശങ്കരനാരായണനെ ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദം ശക്തമാണ്.

ഉത്തരേന്ത്യന്‍ കമ്പനിയായ രഹേജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എ.സി.വി.

സംസ്ഥാലത്ത് പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ വഴി കേബിള്‍ വലിച്ചതുമായി ബന്ധപ്പെട്ട് എ.സി.വിയും വൈദ്യുത ബോര്‍ഡും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ശങ്കരനാരായണന്‍ കൈക്കൂലിയുമായി സുബ്ബയ്യയുടെ വീട്ടിലെത്തിയതെന്നാണ് സൂചന.