എഡിറ്റര്‍
എഡിറ്റര്‍
സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക് മാര്‍ക്കറ്റ് കൂട്ടാനായി എന്നെ കരുവാക്കി; അഭിനയം നിര്‍ത്താനുണ്ടായ കാരണം വെളിപ്പെടുത്തി വിധുബാല
എഡിറ്റര്‍
Wednesday 26th April 2017 11:52am

ഒരുകാലത്ത് മലയാള സിനിമയിലെ തിളങ്ങുന്ന താരമായിരുന്നു വിധുബാല. മലയാളത്തിലെ ഒട്ടുമിക്ക നടന്‍മാരുടേയും നായികയായി വിധുബാല അഭിനയിച്ചു. എന്നാല്‍ വിധുബാലയുടെ സിനിമയില്‍ നിന്നുള്ള പിന്‍മാറ്റം പെട്ടെന്നായിരുന്നു.

1981 ല്‍ അഭിനയം എന്ന ചിത്രത്തിലാണ് വിധുബാല അവസാനമായി അഭിനയിച്ചത്. അതിന് ശേഷം വെള്ളിത്തിരയിലേക്ക് വിധുബാല എത്തിയിട്ടില്ല. പൊടുന്നനെ അഭിനയം ഉപേക്ഷിക്കാനുള്ള കാരണമാണ് വിധുബാല ഇപ്പോള്‍ വെളിപ്പെടുത്തിയത്.

മലയാള സിനിമയ്ക്ക് മോശമായ അഭിപ്രായം വന്ന സമയമായിരുന്നു അത്. സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക് കേരളത്തിന് പുറത്ത് നല്ല മാര്‍ക്കറ്റായിരുന്നു. അതിന് തന്നെയും മുതലാക്കുകയായിരുന്നു.- വിധുബാല പറയുന്നു. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.


Dont Miss മോദി തരംഗമല്ല; വോട്ടിങ് മെഷീന്‍ അട്ടിമറി തന്നെ; ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആദം ആദ്മി പാര്‍ട്ടി 


സൈക്കോ എന്ന സിനിമയില്‍ ക്യാരക്ടര്‍ റോളിലാണ് ഞാന്‍ അഭിനയിച്ചിരുന്നത്. പക്ഷേ ഞാന്‍ അഭിനയിക്കാത്ത സീനുകള്‍ പോലും മോശമായ രീതിയില്‍ കട്ടൗട്ടാക്കി സിനിമയില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

സിനിമ കണ്ടിട്ട് പലരും വിളിക്കാന്‍ തുടങ്ങി. എല്ലാവരോടും മറുപടി പറഞ്ഞ് മടുത്തു. പിന്നീട് അഭിനയിക്കണമെന്ന് തോന്നിയില്ല. അതിന് മുന്‍പും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് തോന്നിയിരുന്നു. ഈ സംഭവം കൂടി ആയതോടെ നിര്‍ത്തിക്കളയാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. – വിധുബാല പറയുന്നു.
സിനിമാ അഭിനയം ഉപേക്ഷിച്ചെങ്കിലും മിനി സ്‌ക്രീനില്‍ വിധുബാല ഇപ്പോഴും ഉണ്ട്. അമൃത ടെലിവിഷനിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ അവതാരികയാണ് വിധുബാലയിപ്പോള്‍.

Advertisement