എഡിറ്റര്‍
എഡിറ്റര്‍
നടി വനിതയുടെ മകളെ രണ്ടാം ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയെന്ന്
എഡിറ്റര്‍
Thursday 17th May 2012 11:22am

ചെന്നൈ: കോളിവുഡ് നടി വനിതയുടെ മകളെ രണ്ടാം ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി.  രണ്ടുവയസ്സുകാരിയായ മകള്‍ ജെയ്‌നിതയെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകിട്ട് ചേട്ട്‌പേട്ടിലുള്ള വനിതയുടെ വീട്ടില്‍ നിന്നും രണ്ടാം ഭര്‍ത്താവ് ആനന്ദ് രാജ് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

ആനന്ദിനെതിരെ വനിത ചേട്ട്‌പേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. താന്‍ വീട്ടിലില്ലാത്ത സയമത്താണ് മകളെ ആനന്ദ് തട്ടിക്കൊണ്ടുപോയതെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ആനന്ദ് രാജ് ശ്രമിക്കുന്നതെന്നും വനിത പരാതിയില്‍ പറയുന്നു.

വനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആനന്ദിനെ ഇന്നലെ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ രാത്രി വൈകി വരെയും ആനന്ദ് രാജ് വരാന്‍ കൂട്ടിക്കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ആദ്യഭര്‍ത്താവും നടനുമായിരുന്ന ആകാശുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞശേഷമാണ് വനിത ആന്ദ് രാജിനെ വിവാഹം കഴിച്ചത്. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ശ്രീഹരി എന്ന കുട്ടിയുണ്ട്. ആനന്ദ് രാജുമായുള്ള ബന്ധത്തിലുള്ള കുട്ടിയാണി ജെയ്‌നിത.

ശ്രീഹരി വളര്‍ന്നപ്പോള്‍ ആകാശിനെ വിട്ടുപോരില്ലെന്ന് ശഠിച്ചപ്പോള്‍ വനിതയും ആകാശം വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തയ്യാറാവുകയായിരുന്നു. അതോടെ ആനന്ദുമായുള്ള ബന്ധം വേര്‍പ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.

Advertisement