എഡിറ്റര്‍
എഡിറ്റര്‍
തിലകന്റെ നില വീണ്ടും വഷളായി
എഡിറ്റര്‍
Thursday 13th September 2012 2:42pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. തിലകന് വീണ്ടും ന്യൂമോണിയ ബാധിച്ചതാണ് നില വഷളാക്കിയത്. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിലകനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തിലകന്റെ വൃക്കകളുടെ പ്രവര്‍ത്തനം വീണ്ടും തകരാറിലായി.

Ads By Google

മൂന്നാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് തിലകന്‍. മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യുമോണിയബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രണ്ട് മാസം മുമ്പ് ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട തിലകന്‍, മകന്‍ ഷമ്മി തിലകന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്നു. പിന്നീട് ശ്വാസതടസവും ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്റ്റ് 21ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement