അഭിനയശേഷികൊണ്ടും ഗ്ലാമര്‍ കൊണ്ടും ബോളിവുഡിലും  മോളിവുഡിലും ചലനം സൃഷ്ടിച്ച നടിയാണ് തബു. അഭിനയിച്ച ചിത്രങ്ങളിലൊക്കെ നടിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലമായി തബു  സിനിമയെ മറന്നമട്ടായിരുന്നു. പ്രായത്തിന് അനുയോജ്യമായ വേഷം ലഭിക്കാത്തതാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം എന്നായിരുന്നു നടിയുടെ വിശദീകരണം. എന്നാലിതാ തബു വീട്ടും സിനിമയില്‍ സജീവമാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഒരു വിദേശ സിനിമയിലൂടെയാണ് താബു രണ്ടാം വരവ് ഗംഭീരമാക്കുന്നത് എന്നാണറിയുന്നത്. 2012ലായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക. ഇതിനു പുറമേ അടുത്തുതന്നെ ഒരു ചിത്രം സംവിധാനം ചെയ്യാനും ഇവര്‍ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

‘തോ ബാത്ത് പാകി’ എന്ന ചിത്രത്തിലാണ് യുവിക ചൗധരി, ശര്‍മ്മാന്‍ ജോഷി, വത്‌സല്‍ സേത്ത് എന്നിവരുടെ കൂടെ തബു അവസാനമായി അഭിനയിച്ചത്.

അമിതാബ് ബച്ചന്റെ കൂടെ ‘ചീനി കും’ എന്ന ചിത്രമായിരുന്നു അവസാനത്തെ ഹിറ്റ് ചിത്രം. പ്രായത്തിന് യോജിച്ച കഥാപാത്രങ്ങളെ മാത്രമാണ് താന്‍ കാത്തിരിക്കുന്നതെന്നും താബു പറയുന്നു. രണ്ടുതവണ ദേശീയ അവാര്‍ഡ് നേടിയ താബുവിന് 2011 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.