തിരുവനന്തപുരം: വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സ്ത്രീസംഘടനയെ കുറിച്ച് നിലപാട് വ്യക്തമാക്കി നടി ശ്വേതാ മേനോന്‍. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാണമെന്ന് ശ്വേത പറയുന്നു.

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം തനിക്കില്ല. സ്വയം പോരാടാനുള്ള കരുത്ത് തനിക്കുണ്ടെന്നും ശ്വേതാ മേനോന്‍ പറയുന്നു.


Dont Miss അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകും: പ്രാരംഭനടപടികള്‍ തുടങ്ങിയെന്ന് മന്ത്രി എം.എം മണി സഭയില്‍


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വുമണ്‍ ഇനി സിനിമ കളക്ടീവ് എന്ന സംഘടന രൂപം കൊള്ളുന്നത്. സിനിമയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളുമായി സിനിമ കളക്ടീവ് മുന്നോട്ട് പോവുകയുമാണ്.

എന്നാല്‍ സംഘടന തുടങ്ങിയത് ഒരുപാട് പേരെ ചൊടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ചില സ്ത്രീകള്‍ തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

സിനിമ രംഗത്തെ മറ്റുള്ള സ്ത്രീകളെ അറിയിക്കാതെയാണ് സംഘടന രൂപീകരിച്ചത് എന്നത് അടുത്തിടെ നടി ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.

എന്നാല്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന അതിന്റെ ആദ്യ ഘട്ടത്തില്‍ ആണെന്നും രജിട്രേഷന് പിന്നാലെ മാത്രമേ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങുള്ളൂവെന്നും സജിത മഠത്തില്‍ വ്യക്തമാക്കിയിരുന്നു.