എഡിറ്റര്‍
എഡിറ്റര്‍
അക്ഷയ് കുമാറിന്റെ മുന്നില്‍ റഫ് ആന്‍ഡ് ടഫിന്റെ പരസ്യം വരെ എടുത്തിട്ടലക്കി; അതോടെ അങ്ങേര് ഫ്‌ളാറ്റ്; ദേശീയ അവാര്‍ഡ് അനുഭവം പങ്കുവെച്ച് സുരഭി
എഡിറ്റര്‍
Sunday 7th May 2017 11:43am

ദേശീയ അവാര്‍ഡ് ദാന ചടങ്ങിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സുരഭി. നടന്‍ അക്ഷയ് കുമാര്‍ തന്റെയടുത്തേക്ക് വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടിയെന്നും സെല്‍ഫി എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ തലകറങ്ങും പോലെ തോന്നിയെന്നും സുരഭി പറയുന്നു.

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ ജേതാക്കള്‍ക്കുള്ള റിഹേഴ്‌സല്‍ നടക്കുമ്പോഴാണ് അക്ഷയ്കുമാര്‍ എന്റെ അടുത്തേക്ക് വന്നത്.
സ്വപ്നം പോലെയാണ് തോന്നിയത്. അങ്ങേര്‍ എന്നെ പരിചയപ്പെട്ടു. പുള്ളി സെല്‍ഫി എടുത്തു തൊട്ടടുത്ത നിമിഷം ഞാനും എടുത്തു ഒരു സെല്‍ഫി.-സുരഭി പറയുന്നു. വനിതാ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു സുരഭി.

പിന്നെ ലാലേട്ടനെ മനസില്‍ ധ്യാനിച്ച് ആറാം തമ്പുരാനില്‍ പറയും പോലെ ദര്‍ബാര്‍ രാഗത്തില്‍ ഞാനൊരു കാച്ചു കാച്ചി. അക്ഷയ് കുമാറിന്റെ ഖിലാഡിയോന്‍ കി ഖിലാഡി മുതല്‍ റഫ് ആന്‍ഡ് ടഫിന്റെ ആ പരസ്യം വരെ എടുത്തിട്ടലക്കി. അങ്ങേര്‍ ഫ്‌ളാറ്റ്…!

മലയാളത്തില്‍ നിന്ന് എന്ത് അനൗണ്‍സ് ചെയ്താലും അക്ഷയ് ചോദിക്കും, ദിസ് ഈസ് യുവര്‍ മൂവീ..? അപ്പോ ഞാന്‍ പറയും നോനോ…ദാറ്റ് ഈസ് മൈ ബ്രദേഴ്‌സ് മൂവീ.”


Dont Miss ചരിത്രനേട്ടം: 1000 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ബാഹുബലി 2 


പിന്നെ മികച്ച തിരക്കഥയ്ക്ക് ശ്യാപുഷ്‌കര്‍ വന്നപ്പോ ചോദിച്ചു വീണ്ടും ദിസ് ഈസ് യുവര്‍ മൂവീ…?’ അപ്പോ ഞാന്‍ പറഞ്ഞു. ”ദിസ് ഈസ് മൈ അനദര്‍ ബ്രദേഴ്‌സ്’. അങ്ങനെ ദിലീപ് പോത്തുനും ആഷിഖ് അബുവുമൊക്കെ അക്ഷയ് കുമാറിന്റെ മുന്നില്‍ ഈ പാവം സുരഭിയുടെ ബ്രദര്‍മാരായി”- പൊട്ടിച്ചിരിയോടെ സുരഭി പറയുന്നു.

പീറ്റര്‍ ഹെയ്‌നിനെ വരെ വെറുതെ വിട്ടില്ലെന്നും പുലിമുരുകനെ കുറിച്ച് കത്തിക്കയറി അങ്ങേരെ ബോറടിപ്പിച്ചെന്നും സുരഭി പറയുന്നു. അവാര്‍ഡ് വാങ്ങുന്ന ദിവസം ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. രാഷ്ട്രപതിയെ കണ്ടപ്പോള്‍ സന്തോഷവും സങ്കടവും ഭയവുമെല്ലാം തോന്നിയെന്നും സുരഭി പറയുന്നു.

Advertisement