Administrator
Administrator
നടി സുജാത അന്തരിച്ചു
Administrator
Wednesday 6th April 2011 7:36pm

actress-sujathaപ്രശസ്ത ചലച്ചിത്ര നടി സുജാത(58)അന്തരിച്ചു.ബുധനാഴ്ച ഉച്ചയോടെ ചെന്നെയില്‍ വെച്ചാണ് അന്ത്യം. കുറച്ചു നാളുകളായി അവര്‍ അസുഖ ബാധിതയായി ചികിത്സയിലായിരുന്നു .ഏതാനും വര്‍ഷങ്ങളായി അവര്‍ സിനിമ രംഗത്തും ടി വി രംഗത്തും സജീവമായിരുന്നില്ല.

എറണാകുളം മരട് സ്വദേശിനിയാണ്. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ കഥയി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവര്‍ സിനിമ രംഗത്ത് എത്തിയത് .കമല്‍ഹാസന്‍ ,രജനികാന്ത് എന്നിവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് .തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മയൂഖം ജലോത്സവം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്.

Advertisement