എഡിറ്റര്‍
എഡിറ്റര്‍
ശ്രീവിദ്യക്ക് അവസാന കാലത്ത് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍
എഡിറ്റര്‍
Wednesday 13th November 2013 12:23pm

sreevidya

തിരുവനന്തപുരം:  കാന്‍സര്‍ബാധയെ തുടര്‍ന്ന് അന്തരിച്ച നടി ശ്രീവിദ്യക്ക് അവരുടെ അവസാനകാലത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍.

പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധനും ശ്രീവിദ്യയെ അവസാന കാലത്ത് പരിചരിക്കുകയും ചെയ്ത ഡോ.എം.കൃഷ്ണന്‍ നായരാണ് തന്റെ ആത്മകഥയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആര്‍.സി.സിയും ഞാനും എന്ന ആത്മകഥയില്‍ സ്തനാര്‍ബുദം എന്ന അധ്യായത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

ശ്രീവിദ്യക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്ന മരുന്നിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പുതിയൊരു മരുന്ന് വിപണിയിലെത്തിയിരുന്നെന്നും  എന്നാല്‍ ഒരു ലക്ഷം രൂപ വിലവരുന്ന ഈ മരുന്നു വാങ്ങാതെ മറ്റേതെങ്കിലും മരുന്നു നല്‍കിയാല്‍ മതിയെന്നായിരുന്നു ട്രസ്റ്റിന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.

മുന്‍മന്ത്രിയും നടനുമായ കെ.ബി.ഗണേശ് കുമാറാണ് ശ്രീവിദ്യ ട്രസ്റ്റിന്റെ ചുമതലക്കാരന്‍.

ഈ സംഭവങ്ങളെല്ലാം അറിഞ്ഞ് ഒരു സ്വകാര്യ മരുന്ന് കമ്പനി പിന്നീട് സഹായത്തിനെത്തി. അവര്‍ ശ്രീവിദ്യക്കായി കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കിയെന്നും ഡോക്ടര്‍ എം കൃഷ്ണന്‍ നായര്‍ ആത്മകഥയില്‍ പറയുന്നു.

ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്‌ളാറ്റും വീടും, ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും അടക്കം കോടികളുടെ സ്വത്തുവകകളെല്ലാം വില്‍പത്രം തയ്യാറാക്കി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ ആയിരുന്നു ശ്രീവിദ്യ ഏല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ശ്രീവിദ്യയുടെ രോഗശമനത്തിനായി ട്രസ്റ്റ് ഒന്നും ചെയ്തില്ലെന്നും കൃഷ്ണന്‍ നായര്‍ പറയുന്നു.

Advertisement