എഡിറ്റര്‍
എഡിറ്റര്‍
പ്രണയത്തിലാണ്; വിവാഹം കഴിക്കണമെന്നുമുണ്ട് : മനസ്തുറന്ന് ഷക്കീല
എഡിറ്റര്‍
Saturday 28th January 2017 3:44pm

shekkela1

താനിപ്പോഴും പ്രണയത്തിലാണെന്നും വിവാഹം കഴിച്ച് ഒരു കുടുംബമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നടി ഷക്കീല. എന്നാല്‍ ആരെ വിവാഹം കഴിക്കുമെന്നത് ഒരു ചോദ്യമാണ്. താന്‍ ഒരാളുമായി പ്രണയത്തിലാണ്. പക്ഷേ അദ്ദേഹത്തിന്റെ അച്ഛന് ഞങ്ങളുടെ വിവാഹത്തില്‍ താത്പര്യമില്ലെന്നും ഷക്കീല പറയുന്നു.

ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്നേഹത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്. അത് കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലെ- ഷക്കീല ചോദിക്കുന്നു. ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിലാണ് ഷക്കീല ജീവിതത്തെകുറിച്ച് പറയുന്നത്.

താന്‍ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം നഷ്ടമായെന്നും അമ്മ എന്റെ എല്ലാ സമ്പാദ്യവും ചേച്ചിക്ക് നല്‍കുകയായിരുന്നെന്നും ഷക്കീല പറയുന്നു.  താന്‍ തിരിച്ചുവന്നപ്പോള്‍ ചേച്ചി ഒന്നും തിരിച്ചുതന്നില്ല. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവളായി മാറിയെന്നും താരം പറയുന്നു.


പഴയ ഇമേജില്‍ തനിക്ക് വിഷമമില്ല. ആ ഇമേജ് മാറരുതെന്നാണ് ആഗ്രഹം. അന്നും നഗ്നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നുമില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നുമില്ല. ഞാനൊരു മുസ്ലിമാണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് പൊട്ടു തൊടാറുള്ളതെന്നും ഷക്കീല പറയുന്നു.

താന്‍ ചെയ്തത അഭിനയമാണ്.  അല്ലാതെ ബ്ലൂഫിലിമായിരുന്നില്ല. അന്ന് എനിക്കൊപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്തു. അത് ഭാവിയില്‍ അത്ര വലിയ പ്രശ്നമാകുമെന്ന് ആലോചിച്ചിരുന്നില്ലെന്നും ഷക്കീല പറയുന്നു.

മേക്കപ്പിലിരിക്കുമ്പോള്‍ താന്‍ ഒരിക്കലും മദ്യം തൊട്ടിട്ടില്ലെന്നും ഇപ്പോള്‍ മദ്യപാനത്തില്‍ സുഖം കണ്ടെത്താറില്ലെന്നും ഷക്കീല പറയുന്നു.

Advertisement