എഡിറ്റര്‍
എഡിറ്റര്‍
നടി ഷീല കോണ്‍ഗ്രസിലേക്ക്
എഡിറ്റര്‍
Saturday 1st September 2012 11:34am

ന്യൂദല്‍ഹി: പ്രശസ്ത നടി ഷീല കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഇതിന് മുന്നോടിയായി പ്രതിരോധമന്ത്രി എ.കെ ആന്റണിയുമായി ഷീല ചര്‍ച്ച നടത്തി. ഇന്ന് രാവിലെ 10 മണിക്കായിരുന്നു ചര്‍ച്ച.

കോണ്‍ഗ്രസ് പ്രവേശനം ഉടനുണ്ടാകുമെന്ന് ചര്‍ച്ചയ്ക്കുശേഷം ഷീല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ഷീല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Ads By Google

ഇന്നലെ ദല്‍ഹിയില്‍ മറുനാടന്‍ മലയാളികളുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടെന്ന് ഷീല വെളിപ്പെടുത്തിയത്. കോണ്‍ഗ്രസിനോടാണ് താല്‍പര്യമെന്നും ക്ഷണം ലഭിച്ചാല്‍ രാഷ്ട്രീയ രംഗത്തിറങ്ങുമെന്നും ഷീല വ്യക്തമാക്കിയിരുന്നു.

നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസില്‍ ചേരുന്നു എന്നതിനാല്‍ തന്നെ മറ്റു രാഷ്ട്രീയപാര്‍ട്ടികളോട് വിരോധമോ ഇഷ്ടക്കേടോ ഇല്ല. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാണ് ചെയ്യുന്നതെന്നും അതിനാല്‍ ബാക്കി സമയം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നീക്കി വയ്ക്കാന്‍ തീരുമാനിച്ചതായും  ഷീല പറഞ്ഞു.

Advertisement