എഡിറ്റര്‍
എഡിറ്റര്‍
അമ്മമാരോട് ചെയ്യുന്നതിന്റെ ഫലം നമ്മള്‍ അനുഭവിക്കും; ഞാനും അനുഭവിച്ചു: സേതുലക്ഷ്മി അമ്മ
എഡിറ്റര്‍
Monday 15th May 2017 1:25pm

അമ്മമാരോട് നമ്മള്‍ എന്ത് തെറ്റു ചെയ്താലും അതിന്റെ ഫലമനുഭവിക്കുമെന്ന് പറയുകയാണ് സിനിമാസീരിയല്‍ താരം സേതുലക്ഷ്മി അമ്മ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

അമ്മമാര്‍ ദൈവമാണ്, ജീവിതത്തില്‍ എപ്പോഴെങ്കിലും ഏതെങ്കിലും മക്കള്‍ അമ്മമാരോട് അനിഷ്ടം കാണിച്ചാല്‍ അതിന്റെ ഫലം നമ്മള്‍ അനുഭവിക്കും.

‘എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഈ പറയുന്നത്. എല്ലാവരും എതിര്‍ത്തപ്പോഴും ഞാന്‍ എനിക്കിഷ്ടപ്പെട്ടൊരു വിവാഹം കഴിച്ചു.


Dont Miss മുസ്‌ലിം വിവാഹമോചനത്തിനു പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍


ഇതിന്റെ പേരില്‍ അമ്മ രണ്ടുമാസത്തോളം ആശുപത്രിയില്‍ കിടന്നു. ആ അമ്മയുടെ ദുഃഖം ഇന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്. ആ ശാപമല്ലാതെ ലോകത്തില്‍ മറ്റൊരു ശാപവും ഞാന്‍ വാങ്ങിവെച്ചിട്ടില്ല.. ഞാനത് അനുഭവിച്ച് കഴിഞ്ഞപ്പോള്‍ ദൈവത്തിന് എന്നെ മനസിലായി’- സേതുലക്ഷ്മിയമ്മ പറയുന്നു.

നമ്മള്‍ നമ്മുടെ മക്കളെ ജനിപ്പിച്ച് വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാട് ഓര്‍ത്താല്‍ മാത്രം മതി, നമുക്ക് നമ്മുടെ അമ്മമാരെ സ്നേഹിക്കാന്‍. അംഗീകാരങ്ങള്‍ കിട്ടുമ്പോള്‍ അമ്മാ എനിക്കിത് കിട്ടിയെന്ന് പറഞ്ഞ് കാണിക്കാന്‍, സന്തോഷത്തോടെ കെട്ടിപ്പിടിക്കാന്‍ അമ്മയില്ലാത്തത് വലിയൊരു ദു:ഖമാണ്. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാന്‍ കൊതിതോന്നാറുണ്ടെന്നും സേതുലക്ഷ്മി പറയുന്നു.

അമ്മ എന്റെ ദൈവമാണിന്ന്. ഗൗരിയെന്നാണ് എന്റെ അമ്മയുടെ പേര്. എന്റെ അമ്മ മരിക്കുന്ന സമയത്ത് അവസാനമായി പറഞ്ഞത് എന്റെ പേരാണ്. ഞാന്‍ അടുത്തില്ലായിരുന്നു. എന്റെ സഹോദരങ്ങള്‍ക്ക് എല്ലാവര്‍ക്കും വീടുണ്ടായിരുന്നു. എന്റെ കുട്ടിയ്ക്ക് ഇതുവരെ വീടായില്ലെന്നു പറഞ്ഞ് അമ്മ എന്നെയോര്‍ത്ത് മരണ സമയത്തുപോലും സങ്കടപ്പെട്ടു.

ജീവിതത്തിലും ജോലിയിലുമെല്ലാം ഉയര്‍ച്ചകളുണ്ടായി. എന്റെ തലയില്‍ ഇതൊക്കെ എഴുതി വച്ചിട്ടുണ്ടാകാം. നമ്മള്‍ നമ്മുടെ മക്കളെ ജനിപ്പിച്ച് വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാട് ഓര്‍ത്താല്‍ മാത്രം മതി, നമുക്ക് നമ്മുടെ അമ്മമാരെ സ്നേഹിക്കാന്‍.-,സേതുലക്ഷ്മി അമ്മ പറയുന്നു.

Advertisement