എഡിറ്റര്‍
എഡിറ്റര്‍
അവളുടെ രാവുകളിലെ കഥാപാത്രം എന്തെന്ന് പോലുമറിയില്ലായിരുന്നു: പക്ഷേ ശശിയേട്ടനില്‍ വിശ്വാസമായിരുന്നു: സീമ
എഡിറ്റര്‍
Friday 10th February 2017 2:07pm

seema87

1978 ല്‍ പുറത്തിറങ്ങിയ ‘അവളുടെ രാവുകള്‍’ സീമ എന്ന നടിയെ സംബന്ധിച്ച കരിയര്‍ തന്നെ മാറ്റിമറച്ച ചിത്രമായിരുന്നു. അക്കാലത്തെ ബോള്‍ഡ് ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു അത്.

ചിത്രത്തില്‍ സമീ ചെയത കഥാപാത്രത്തിന് വേണ്ടി നിരവധി താരങ്ങളെ അന്വേഷിച്ചെങ്കിലും ഒന്നും തൃപ്തിപ്പെടാതെ സീമ എന്ന നടിയില്‍ എത്തിച്ചേരുകയായിരുന്നു എന്ന് ഐ.വി ശശി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്.

അവളുടെ രാവുകള്‍ പോലെയുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ എന്തുകൊണ്ടാണ് സമ്മതം എന്ന ചോദ്യത്തിന് സത്യസന്ധതയും വിശ്വാസവും കൊണ്ട് മാത്രമാണ് എന്നാണ് സീമയുടെ മറുപടി.

യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ തന്റെ കഥാപാത്രം എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. വളരെ ചെറിയ പ്രായമാണ്. എന്നാല്‍ ശശിയേട്ടനെ ഞാന്‍ വിശ്വസിച്ചു.


Dont Miss ‘വഴിയില്‍ കിടക്കുന്ന തൊപ്പിയെടുത്ത് തലയില്‍ വയ്ക്കുന്ന സ്വഭാവം സി.പി.ഐയ്ക്കില്ല’: കോടിയേരിക്ക് കാനത്തിന്റെ മറുപടി 


കഥാപാത്രത്തെ കുറിച്ചും അഭിനയ രീതിയെ കുറിച്ചും അദ്ദേഹം പറഞ്ഞുതന്നു. ചിത്രത്തിലെ ഒരു സീന്‍പോലും അശ്ലീലമാകില്ലെന്നും അത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജി എന്ന കഥാപാത്രത്തെ കഥാപാത്രമായി മാത്രം ഞാന്‍ എടുത്തു. ഇന്നത്തെ കാലത്ത് ആ സിനിമ കാണുന്ന പുതിയ തലമുറ വരെ ആ കഥാപാത്രത്തെ സ്വീകരിക്കുന്നു എന്നതാണ് ആ സിനിമയുടെ വിജയം.

എം.ടി, ടി. ദാമോദരന്‍ മാസ്റ്റര്‍ എന്നിവരുടെ കഥകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വലിയ ഭാഗ്യമായി കാണുന്നെന്നും സീമ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു സീമ.

Advertisement