എഡിറ്റര്‍
എഡിറ്റര്‍
നടി പ്രിയങ്ക വിവാഹിതയായി
എഡിറ്റര്‍
Wednesday 23rd May 2012 2:08pm

പ്രശസ്ത നടി പ്രിയങ്ക വിവാഹിതയായി. ചിദംബരം സ്വദേശി ലോറന്‍സ് റാം ആണ് വരന്‍.

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ടി. വി ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.  ഭൂമി മലയാളം, ഓര്‍മ്മ മാത്രം, ഇവിടം സ്വര്‍ഗമാണ്, സമസ്ത കേരളം പി.ഒ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.  വെയില്‍, തൊലൈപ്പേശി, തിരുത്തം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സിന്ദഗിയെന്ന കന്നഡ ചിത്രത്തിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.

ലോറന്‍സ് റാം തമിഴ് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement