ഷൂട്ടിംഗ് ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക കര്‍മകള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമൊരുക്കാറില്ലെന്ന് നടി പത്മപ്രിയ. വാതില്‍പ്പുറ ചിത്രീകരണത്തിന് പോകുമ്പോഴാണ് നടിമാര്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നതെന്നും പത്മപ്രിയ തുറന്നടിക്കുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

‘ ചിലപ്പോള്‍ ചിത്രീകരണം താഴ് വാരങ്ങളിലോ മൈതാനങ്ങളിലോ ആയിരിക്കും. ഷൂട്ടിംഗ് സംഘത്തിലുള്ളവരോട് ചോദിച്ചാല്‍, ‘ എവിടെയെങ്കിലും പോയിരിക്ക് ഇനീപ്പോ ബാത്ത്‌റൂമിന്റെ സെറ്റിടാനേ പറ്റൂ.’ ഇതാവും മറുപടി. എന്നെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമേയല്ല. പുരുഷന്മാരുടെ ബാത്ത്‌റൂമിലും ഞാന്‍ കടന്നു ചെല്ലും. കാണുന്നവര്‍ കണ്ടോട്ടെ. ബാത്ത് റൂമില്‍ കയറുന്നത് മറ്റൊന്നിനുമല്ലല്ലോ. അതേ സമയം പുരുഷന്മാര്‍ക്ക് വൃക്ഷത്തിന്റെ മറവ് മതിയാവും.’ പത്മപ്രിയ തുറന്നടിക്കുന്നു.

പുരുഷമേധാവിത്വം ഏറെ നിലനില്‍ക്കുന്ന മേഖലയാണ് സിനിമാരംഗം. ഒരു നടന് ലഭിക്കുന്ന പ്രതിഫലത്തിന്റെ പത്തിലൊരു ശതമാനംപോലും നടിമാര്‍ക്ക് ലഭിക്കാറില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

സിനിമയില്‍ തനിക്ക് ഇപ്പോള്‍ സഹനടിമാരുടെ വേഷമാണ് ലഭിക്കുന്നത്. കോളേജ്കുമാരിയുടെ വേഷം ആഗ്രഹിച്ചാലും അമ്മയുടെ വേഷമാണെങ്കില്‍ തരാമെന്നാണവര്‍ പറയുന്നതെന്നും പത്മപ്രിയ വെളിപ്പെടുത്തി.

അമ്പതുവയസുവരെ സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. പിന്നീട് ചോക്‌ളേറ്റ് വില്‍ക്കുന്ന ഒരു കടയും നൃത്തവിദ്യാലവയും തുടങ്ങണമെന്നും നടി പറഞ്ഞു.

സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നത്തെക്കുറിച്ച് തുറന്നടിച്ച നടി തന്റെ വസ്ത്രധാരണ സങ്കല്പനങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വസ്ത്ര സങ്കല്പനത്തെപറ്റി നടി പറയുന്നതിങ്ങനെ, ‘വസ്ത്രധാരണത്തില്‍ എന്നെ സംബന്ധിച്ച് വലിയ മാന്യതയൊന്നും കല്പിക്കാറില്ല. വീട്ടില്‍ സ്‌കേര്‍ട്ടും ബ്രേസിയറും മാത്രമാണ് ധരിക്കാറ്.’

Malayalam News

Kerala News in English