എഡിറ്റര്‍
എഡിറ്റര്‍
സീരിയസ് റോളോ…. അയ്യോ…
എഡിറ്റര്‍
Wednesday 6th November 2013 5:18pm

nithyamenon

ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിത്യക്ക് ഒരല്‍പം പേടിയാണ്. കളിച്ച് കളിച്ച് കഥാപാത്രങ്ങള്‍ ജീവിതത്തിലേക്ക് പകരുമെന്നാണ് നിത്യയുടെ പേടി.

തന്റെ ഏറ്റവും പുതിയ ചിത്രമായ മാലിനി 22 പാളയംകോട്ടൈയിലെ സീരിയസ് കഥാപാത്രം കൈകാര്യം ചെയ്യുന്നതിന് മുമ്പ് നന്നായി ചിന്തിച്ചുവെന്ന് നിത്യ.

എപ്പോഴും ചെയ്യുന്നത് പോലെ ഇത്തിരി പൊട്ടിത്തെറിയൊക്കെയുള്ള വേഷമാണെങ്കില്‍ പെട്ടെന്ന് അഭിനയിച്ച് പോകാം.

എന്നാല്‍ മാലിനി അത്ര എളുപ്പമൊന്നും തന്നെ വിട്ട് പോകില്ലെന്ന് ആദ്യമേ തോന്നി. എങ്കിലും തോറ്റ് പിന്‍മാറാന്‍ നിത്യ തയ്യാറായില്ല.

ഏതൊരു കഥാപാത്രത്തേയും തനിക്ക് വഴങ്ങുന്ന മട്ടിലേക്ക് മാറ്റാന്‍ സ്വതവേയുള്ള കഴിവ് നിത്യ മാലിനിക്ക് വേണ്ടിയും ഉപയോഗിച്ചു.

Advertisement