എഡിറ്റര്‍
എഡിറ്റര്‍
ആരും പുറത്താക്കിയതല്ല; സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതാണ്; വിവാദങ്ങളോട് പ്രതികരിച്ച് മേഘ്‌ന വിന്‍സന്റ്
എഡിറ്റര്‍
Thursday 27th April 2017 12:36pm

ടെലിവിഷന്‍ സീരിയലിലൂടെ മലയാളികള്‍ സുപരിചിതയാണ് നടി മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടിയെ സീരിയലില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍ എന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ തന്നെ സീരിയലില്‍ നിന്നും ആരും പുറത്താക്കിയിട്ടില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതാണെന്നാണ് മേഘ്‌ന പറയുന്നത്. വനിത ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു നടി.


Dont Miss ‘ഡി.വൈ.എഫ്.ഐ ബ്രോസ് ഇതാണ് ആ വീഡിയോയുടെ സത്യം’; പൈമ്പിളൈ ഒരുമൈ സമര പന്തലിലെ വീഡിയോക്ക് വിശദീകരണവുമായി ആം ആദ്മി


ഈ മാസം മുപ്പതാം തിയതിയാണ് എന്റെ വിവാഹം. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിച്ചില്ല. വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സ്വമേധയാ ഒഴിവായി. അതുമാത്രമല്ല ഇപ്പോള്‍ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്.

പുതിയ പ്രൊജക്ടില്‍ ഒപ്പുവെച്ചിട്ടുണ്ട്. മൂന്ന് മാസത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. ഇപ്പോള്‍ പുറത്തുവന്ന അപവാദങ്ങളെ കുറിച്ച് ഒന്നും പറുന്നില്ല. ഏതെങ്കിലും ഒരു വിഷയം കിട്ടിയാല്‍ സോഷ്യല്‍മീഡിയയിലൂടെ നുണപ്രചരണം നടത്തുന്നത് സ്വാഭാവികമല്ലേയെന്നും മേഘ്‌ന ചോദിക്കുന്നു.

Advertisement