എഡിറ്റര്‍
എഡിറ്റര്‍
നസ്രിയയെ പിന്തുണച്ച് മേഘ്‌ന രാജ്
എഡിറ്റര്‍
Friday 1st November 2013 9:07pm

meghna

നെയ്യാണ്ടിയില്‍ തന്റേതെന്ന രീതിയില്‍ മറ്റാരുടേയോ ശരീരഭാഗങ്ങള്‍ കാണിച്ചുവെന്ന നസ്രിയയുടെ പരാതിയെ പിന്തുണച്ച് കൊണ്ട് നടി മേഘ്‌നാ രാജ് രംഗത്ത്.

ഗ്ലാമറായി അഭിനയിക്കുകയോ അഭിനയിക്കാതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും അത് അംഗീകരിക്കാന്‍ കഴിയണമെന്നും മേഘ്‌ന പറഞ്ഞു.

നസ്രിയ എന്റെ വളരെ അടുത്ത കൂട്ടുകാരിയാണ്. തികച്ചും യാഥാസ്ഥിതികമായ സാഹചര്യങ്ങളില്‍ നിന്നാണ് നസ്രിയ വരുന്നത്. അവരെ അവരുടെ ഇഷ്ടത്തിന് വിടണം- മേഘ്‌ന പറഞ്ഞു.

ഇത്തരത്തില്‍ പരാതി നല്‍കിയതിന് നേരത്തേ നടി നയന്‍താര നസ്രിയയെ വിമര്‍ശിച്ചിരുന്നു. സിനിമയില്‍ ഇതെല്ലാം സ്വാഭാവികമാണെന്നായിരുന്നു നയന്‍സിന്റെ വാദം.

സിനിമയില്‍ ഡ്യൂപ് ആര്‍ടിസ്റ്റിനെ വച്ച് ഷൂട്ട് ചെയ്ത സീനുകള്‍ ഉള്‍പ്പെടുത്തിയതിന് സംവിധായകന്‍ എ.സര്‍ഗുണത്തിനും നിര്‍മ്മാതാവ് എസ്.കതിരേശനുമെതിരെ നസ്രിയ പരാതിപ്പെട്ടിരുന്നു.

Advertisement