പാലക്കാട്: മകനില്‍ നിന്നും ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വരുന്നെന്ന പരാതിയുമായി പ്രശസ്ത സിനിമാ താരം മീനാ ഗണേഷ്. മകന്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും സമയത്ത് ഭക്ഷണവും മരുന്നും തരുന്നില്ലെന്നും കാട്ടി ഷൊര്‍ണൂര്‍ പൊലീസിനെയാണ് മീനാ ഗണേഷ് സമീപിച്ചത്.


Also read നോട്ട് കൈമാറ്റ പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; രണ്ട് ലക്ഷത്തിലധികം കറന്‍സി ഇടപാട് അനുവദനീയമല്ല


തന്റെ സ്വത്ത് മകള്‍ക്ക് മാത്രമായി നല്‍കിയെന്ന തെറ്റിധാരണയുടെ പുറത്താണ് പീഡനമെന്നാണ് മീനാ ഗണേഷ് പറയുന്നത്. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞ മീന ഗണേഷ് മകളുമായി ഫോണില്‍ സംസാരിക്കാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് പരാതിപ്പെടാന്‍ തയ്യാറായതെന്നും വ്യക്തമാക്കി.


Dont miss ഇങ്ങളെന്ത് വിടലാണ് ബാബുവേട്ടാ; ഫ്രഞ്ച് തത്വ ചിന്തകന്‍ നൊസ്ട്രഡാമസ് പ്രവചിച്ച ആ നേതാവ് മോദിയെന്ന് ബി.ജെ.പി എം.പി


പരാതിയെത്തുടര്‍ന്ന് മകനേയും മകളേയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ ഷൊര്‍ണൂര്‍ പൊലീസ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം ആര്‍ മുരളിയുടെ സാന്നിധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിച്ചു.

ഷൊര്‍ണ്ണൂരിലെ വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരുമക്കള്‍ക്കുമായി വീതിച്ചു നല്‍കാനാണ് സ്റ്റേഷനില്‍ ധാരണയായത്. വസ്തു ആധാരം എം.ആര്‍. മുരളിയുടെ കൈവശം തല്‍ക്കാലത്തേക്ക് സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. 73 കാരിയായ മീനാ ഗണേഷ് മകള്‍ക്കൊപ്പമാകും ഇനി താമസിക്കുക. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മീനയുടെ മകന്‍ മനോജ് പ്രതികരിച്ചത്.