ചെന്നൈ: പ്രശസ്ത തമിഴ് സിനിമാനടി മനോരമയെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളൊ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ക്ഷതമേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റുലേറ്ററിലേക്ക് മാറ്റിയതായാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

മുട്ടുവേദനയെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് മനോരമ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.

Subscribe Us:

1500ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മനോരമയെ ആച്ചി എന്നാണ് ആളുകള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. ഹാസ്യ നടിയായാണ് അറിയപ്പെടുന്നതെങ്കിലും സ്‌നേഹം വഴിയുന്ന നിരവധി അമ്മ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആയിരം ജന്മങ്ങള്‍,മില്‌ളേനിയം സ്റ്റാര്‍സ്, സീതാകല്യണം എന്നിവയാണ് അവരഭിനയിച്ച മലയാളം സിനിമകള്‍.